മുഹമ്മ: വീടിന്റെ അടുക്കളഭാഗത്തെ ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നരിയില്‍ ഉസ്മാന്റെ ഹീറോഹോണ്ട ഫാഷന്പ്രോ ബൈക്ക്, മകന് മുഹമ്മദ്റോഷന്റെ ഹോണ്ടാസ്കൂട്ടര് എന്നിവയാണ് അഗ്നിക്കിരയായത്.
ഇന്നലെ പുലര്‍ച്ചെ മുന്നോടെയാണ് സംഭവം. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന ഉസ്മാന്റെ അമ്മ ഐഷാഉമ്മ അസഹനീയമായ ചൂടും വെളിച്ചവും കണ്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. ഇലക്ട്രീഷ്യനായ ഉസ്മാനും മകനും ജോലികഴിഞ്ഞ് വാഹനങ്ങള്‍ ഷെഡ്ഡില്‍ വെച്ചശേഷമാണ് ഉറങ്ങാന്‍ കിടന്നത്.
ഞാറകുളങ്ങര സ്വദേശിയായ ഉസ്മാനും കുടുംബവും നരിയില്‍ ഉലഹന്നാന്റെ വീട്ടില്‍ പണയത്തിന് താമസിക്കുകയായിരുന്നു. മണ്ണഞ്ചേരി എസ് ഐ എം വി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: