പട്ടിണിക്കാശിനായുള്ള കശുവണ്ടി തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നില്ല പത്മാവതി കമ്പനി തൊഴിലാളികള്‍ക്കായി നാട്ടുകാര്‍ അരി വിതരണം ചെയ്തു

Saturday 26 September 2015 9:15 pm IST

തലശ്ശേരി: പട്ടണിക്കൂലിക്കായി(മിനിമം വേതനം) എരഞ്ഞോളി ചോനാടം പത്മാവതി കാഷ്യൂ കമ്പനിയിലെ 120ഓളം വരുന്ന തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് സമരം പതിനൊന്നു നാള്‍ പിന്നിട്ടിട്ടും ഒത്തുതീര്‍പ്പാക്കാനായില്ല. നൂറിലേറെ സ്ത്രീ തൊഴിലാൡളും നാലോളം പുരുഷന്മാരുമാണ് സമര രംഗത്തുള്ളത്. അടച്ചിട്ട കമ്പനി ഗേറ്റിനു മുന്നിലാണ് തൊഴിലാളകള്‍ കുത്തിയിരിക്കുന്നത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേബര്‍ഓഫീസര്‍ ഇടപെട്ട് രണ്ടുതവണ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും കമ്പനി നടത്തിപ്പുകാരുടെ മര്‍ക്കട മുഷ്ടികാരണം ശ്രമം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ നൂറ് വര്‍ഷങ്ങളായി ഇവിടെ തൊഴിലാളികള്‍ക്ക് ഒരു രൂപ പോലും കൂലി വര്‍ദ്ധനവ് അനുവദിച്ചില്ലെന്നാണ് വിവരം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടിണി കൂലിയെങ്കിലും അനുവദിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. സമരത്തെ തുടര്‍ന്ന് പ്രയാസപ്പെടുന്ന തൊഴിലാളികള്‍ക്കായി നാട്ടുകാര്‍ സമാഹരിച്ച അരി കഴിഞ്ഞദിവസം വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.