ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

Saturday 26 September 2015 9:34 pm IST

മേലുകാവുമറ്റം: ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായ വിജയവാഡ സ്വദേശിളായ കൊണ്ടല്‍ റാവു (52), മണികണ്ഠന്‍ (30), വാഴക്കുളം സ്വദേശികളായ കടലക്കുഴിയില്‍ ബിനുകുമാര്‍(47), പോളി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരും ലോറിയിലെ യാത്രക്കാരാണ്.പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും സാരമായി പരിക്കേറ്റ പോളിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ മേലുകാവുമറ്റത്തിനു സമീപമാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍ നിന്നും ആലുവയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തൊടുപുഴയില്‍ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരു ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിന്‍ പൂര്‍ണ്ണമായി തകര്‍ന്ന് ഇളകിമാറിയ നിലയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.