ആംബുലന്‍സ് മറ്റ് വാഹനങ്ങളില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Saturday 26 September 2015 9:36 pm IST

പാമ്പാടി: ദേശീയപാത 183 ല്‍ പാമ്പാടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം ആംബുലന്‍സ് വാന്‍ മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കറുകച്ചാലില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് ഓട്ടോയിലും മാരുതി വാനിലും ഇടിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ചമ്പക്കര ആലപ്പറമ്പില്‍ രാജേഷ്, മാരുതി വാന്‍ ഓടിച്ചിരുന്ന കാഞ്ഞിരപ്പാറ വടക്കേപ്പറമ്പില്‍ ഷിബു എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.