സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Sunday 27 September 2015 10:04 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്ന് പുലര്‍ച്ചയോടെയാണ് ഹാക്ക് ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടത്. .കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://kerala.gov.in ഹാക്ക് ചെയ്തത്.ഇന്ത്യന്‍ പതാക കത്തിക്കുന്ന ചിത്രവും, ഇതിനൊപ്പം തന്നെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന സന്ദേശവും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ സ്വദേശിയായ ഫൈസല്‍ എന്ന എന്‍ജിനീയറാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നു.എക്.ക്യു.എല്‍ ഇന്‍ജക്ഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാള്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. സുരക്ഷ ഒരു മിഥ്യ മാത്രമാണെന്നും വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്. പാക്ക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന സംഘത്തിലെ അംഗമാണ് താനെന്നും ഇയാളുടെ ഫേസ് ബുക്ക് പേജില്‍ പറയുന്നുണ്ട്. 2009 മുതല്‍ സൈബര്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടത്തി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുകയാണ് ഇയാളുടെ ഹോബിയെന്നും ഇയാളുടെ പ്രൊഫൈല്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളുടെ സ്വകാര്യ വെബ്‌സൈറ്റ് ബ്രിട്ടണിലുള്ള വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . സൈറ്റ് ഹാക്ക് ചെയ്തത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഭവത്തെ ഗൗരവതരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.