ന്യൂദല്‍ഹി: ലോകത്തെ സെര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളിന് ഇന്ന് പതിനേഴാം പിറന്നാള്‍. പഴമയുടെ സൗന്ദര്യമുള്ള ഡൂഡിലാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ഒരു പേഴ്സണല്‍ കമ്പ്യൂട്ടര്‍, ലാവ ലാമ്പ്, ലിനക്സ് പെന്ഗ്വിന്, ബലൂണുകള്‍ എന്നിവ ഒരുക്കിയാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. കമ്പ്യൂട്ടറിന്റെ മോണിറ്ററില്‍ പഴയ ഗൂഗിള്‍ ലോഗോയും ഉണ്ട്.
അമേരിക്കന്‍ കമ്പനിയായ ഗൂഗിള്‍ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ 1998 സെപ്റ്റംബര്‍ 7നാണ് സ്ഥാപിതമായത്.
2005വരെ ഈ ദിനത്തിലാണ് ആഘോഷിച്ചിരുന്നെങ്കിലും പിന്നീട് പിറന്നാള്‍ദിനം സെപ്റ്റംബര്‍ 27ലേക്ക് മാറ്റിയിരുന്നു.ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന് ഇന്ഡക്സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 27 എന്ന സംഖ്യയുമായി താരതമ്യപ്പെടുത്തി സെപ്റ്റംബര്‍ 27 ന് പിറന്നാള്‍ ആഘോഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: