കൊച്ചി: പെരുമ്പാവൂരിൽ തെരുവുനായ്ക്കളെ കൊന്നവർക്കെതിരെ പൊലീസ് കേസെടുത്തു. ഫോട്ടോകൾ സഹിതം പരാതി ലഭിച്ചതിനെത്തുടർന്നാണു പൊലീസ് മൂന്നു പേർക്കെതിരെകേസെടുത്തത്.
അതേസമയം കേസെടുത്ത മൂന്നുപേരും തെരുവുനായ ഉന്മൂലന സമിതിയുടെ പ്രവർത്തകരാണ്. എന്തൊക്കെ സംഭവിച്ചാലും ഉപദ്രവകാരികളായ നായ്ക്കളെ പിടികൂടി കൊല്ലുമെന്നു തെരുവുനായ ഉന്മൂലനസമിതി അറിയിച്ചു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിനു തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാനാണു തീരുമാനം.
കഴിഞ്ഞ ഒരാഴ്ചായായി തെരുവുനായ ഉൻമൂലന സമിതിയുടെ നേതൃത്വത്തിൽ 12 തെരുവുനായ്ക്കളെയാണ് പെരുമ്പാവൂരും പരിസരപ്രദേശത്തും കൊലപ്പെടുത്തിയത്.
നാട്ടുകാർ കുഴിച്ചിട്ട നായ്ക്കളുടെ ശരീരം പൊലീസ് എത്തി പുറത്തെടുത്തു. ഇവ പോസ്റ്റ്മോർട്ടത്തിന് അയക്കാനാണു തീരുമാനം. മൃഗസംരക്ഷണസമിതി നേരത്തെ ഡിജിപിക്ക് അയച്ച പരാതിയിൽ പെരുമ്പാവുരിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനെക്കുറിച്ചു പരമാർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: