വിന്‍സ് ശുചിത്വ പരിപാലന പദ്ധതിക്ക് തുടക്കമായി

Sunday 27 September 2015 4:45 pm IST

ചേര്‍ത്തല: റോട്ടറി ക്ലബ് നടപ്പാക്കുന്ന വിന്‍സ് ശുചിത്വ പരിപാലന പദ്ധതിക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ പദ്ധതിയുടെ ആദ്യ ഘട്ടമായി ശുചിത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ശുചിമുറിയും പരിസരവും വൃത്തിയാക്കുന്നതിനുള്ള സാധന സാമഗ്രികള്‍ സൗജന്യമായി നല്‍കി. രണ്ടാം ഘട്ടമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും നല്‍കും. ഒരു വര്‍ഷക്കാലം നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. പത്ത് വിദ്യാലയങ്ങളാണ് ഇതിലേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ പൊക്ലാശേരി ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഗവര്‍ണന്‍ പ്രൊഫ.എസ്. ഗോപിനാഥന്‍നായര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഡോ. ടീനാ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.കെ. ഷൈലമ്മ, പ്രോജക്ട് ചെയര്‍മാന്‍ പി.കെ. ധനേശന്‍, ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി. വിജയലക്ഷ്മി, ഹെഡ്മിസ്ട്രസ് സ്വര്‍ണമ്മ, പിടിഎ പ്രസിഡന്റ് ഗിരിജ ബിജു എന്നിവര്‍ സംസാരിച്ചു. ഒരുദിവസത്തെ പരിപാടിയില്‍ ഒരുക്ലബില്‍ നിന്നു രണ്ടുപേര്‍ വീതം പങ്കെടുക്കണം. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 15നുമുമ്പായി ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്തു സീറ്റ് ഉറപ്പാക്കണമെന്നു റഫറീസ് ബോര്‍ഡ് കണ്‍വീനര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.