ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും

Sunday 27 September 2015 4:50 pm IST

ആലപ്പുഴ: അരൂരിലെ ചന്തിരൂരില്‍ പ്രവര്‍ത്തിക്കു ഷൈന്‍ പേപ്പര്‍ പ്രോഡക്‌സ് എന്ന ഫാക്ടറിയില്‍ പേപ്പര്‍റീല്‍ ലോറിയില്‍ നിന്ന് ഇറക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബീഹാര്‍ സ്വദേശിയായ ജര്‍വന്‍കുമാര്‍ എന്ന തൊഴിലാളി പേപ്പര്‍ റീല്‍ തലയിലിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് ആലപ്പുഴ ഫാക്ടറീസ് & ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത കേസില്‍ ഫാക്ടറി ഉടമക്ക് 30,000 രൂപ പിഴയും, കോടതി പിരിയുംവരെ തടവുശിക്ഷയും വിധിച്ചു. ആലപ്പുഴ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.