ആലപ്പുഴ: ജില്ലയുടെ ടൂറിസം താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ജലഗതാഗത വകുപ്പ് ആലപ്പുഴ-കുമരകം ബോട്ട് സര്‍വ്വീസ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ജലഗതാഗത വകുപ്പ് പോഞ്ഞിക്കരയില്‍ പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഡ്രൈ ഡോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുു മന്ത്രി. കുമരകം ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രൂപവത്കരിച്ച കമ്മീഷന്റെ ആവശ്യപ്രകാരമുള്ള സേഫ്റ്റി കമ്മീഷന് രൂപവത്കരണം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെും അദ്ദേഹം പറഞ്ഞു. സ്ലിപ്വേയുടെ ഉദ്ഘാടനം കെ.സി വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു.നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ ആധ്യക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: