സംസ്ഥാന പാതയോരം വൃത്തിയാക്കി അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ മാതൃകയായി

Sunday 27 September 2015 8:48 pm IST

ഇരിക്കൂര്‍: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ പെരുവളത്തു പറമ്പ കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പന്‍ മടപ്പുര കവല, വയക്കര വളവ്, സ്വാമിമൊട്ട എന്നിവിടങ്ങളില്‍ അപകടകരമായ രീതിയില്‍ റോഡ് മറഞ്ഞ് വളര്‍ന്ന കാടുകള്‍ വെട്ടിത്തെളിച്ച് അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ മാതൃകയായി. അഖില ഭാരത അയ്യപ്പ സേവാസംഘം പെരുവളത്തുപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ശ്രമദാനം നടത്തിയത്. ഈ ഭാഗങ്ങളില്‍ റോഡിലേക്ക് കാടുവളര്‍ന്നതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമായിരുന്നു. ചെറു വാഹനങ്ങളും ബൈക്ക് യാത്രികരുമാണ് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നത്. കൊടും വളവില്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും വീതി കൂട്ടി ടാറിംഗ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി. ശ്രമദാനത്തിന് എം.രാമദാസന്‍, സി.കെ.ശ്രീനിവാസന്‍, സി.നൈജു സൂരജ് മേലപ്രത്ത്, ജിജേഷ് കെ.ഷിജു, ഇ.കെ.ദിലീപ് കുമാര്‍, പി.പി.രാജേഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.