ബാഴ്സലോണ: ബാഴ്സലോണയുടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് പരിക്ക്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി ലാസ് പല്‍മാസിനെതിരായ കളിയിലാണ് മെസ്സിയുടെ ഇടതു കാല്‍മുട്ടിന് പരിക്കേറ്റത്.
പെനാല്‍റ്റി ഏരിയയില്‍വച്ച് ഒരു ഷോട്ട് ഉതിര്‍ക്കാന്‍ തുനിയവെ പ്രതിരോധനിരതാരം പെഡ്രോ ബിഗാസുമായി കൂട്ടിയിടിച്ചാണ് മെസ്സിക്ക് പരിക്കേറ്റത്. ഗ്രൗണ്ടില്‍ മുടന്തി നീങ്ങിയ മെസ്സിയെ ഏറെ കഴിയാതെ കോച്ച് ലൂയിസ് എന്റിക്ക് പിന്‍വലിച്ചു. ഏഴ് മുതല്‍ എട്ടാഴ്ച വരെ മെസ്സിക്ക് വിശ്രമം ആവശ്യമാണെന്ന് ബാഴ്സലോണ ട്വീറ്റ് ചെയ്തു.
ഇതോടെ സ്പാനിഷ് ലീഗിന് പുറമെ അര്‍ജന്റീനുടെ ലോകകപ്പ് യോഗ്യത മത്സരവും മെസിക്ക് നഷ്ടമാകും. നവംബര്‍ 21 ന് നടക്കുന്ന സീസണിലെ ആദ്യ എല്‍ ക്ലാസികോയും അര്‍ജന്റീന നായകന് നഷ്ടമാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: