ക്വാറി സമരം: നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം

Sunday 27 September 2015 10:16 pm IST

കോഴിക്കോട്: ജില്ലയിലെ നിര്‍മാണ മേഖലയില്‍ പ്രതി സന്ധി രൂക്ഷം. നിര്‍മാണ സാമഗ്രികള്‍ ലഭ്യമല്ലാതാ യതോടെ വീടുപണി യുള്‍ പ്പെടെ ചെറുതും വലുതുമായ നിര്‍മാണ പ്രവൃത്തികളെല്ലാം നിലച്ചു. കരിങ്കല്ല്, എം സാന്റ്, മെറ്റല്‍ തുടങ്ങിയവ എങ്ങും കിട്ടാത്ത അവസ്ഥയാണ്. ഹോളോബ്രിക്‌സ് നിര്‍മാണം, കോണ്‍ക്രീറ്റിംഗ്, കരിങ്ക ല്‍ഭി ത്തി നിര്‍മാണം തുടങ്ങിയ വയുമായി ബന്ധപ്പെട്ടു പ്രവര്‍ ത്തിക്കുന്ന ആയിരക്കണ ക്കിനു തൊഴിലാളികളും കുടുംബങ്ങളുമാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. കയറ്റിറക്കു തൊഴിലാളികള്‍, ലോറി ജീവനക്കാര്‍, എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാര്‍ എന്നി വരും പണിയില്ലാത്ത അവസ്ഥയിലാണ്. ഏറ്റെടു ത്ത ജോലികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപന ത്തിനു മുമ്പ് തീര്‍ക്കാനുള്ള കരാറുകാരുടെ നീക്കത്തിനും ക്വാറി സമരം തടസമായി. സമരം മുന്‍കൂട്ടി കണ്ട് മിക്ക കരാറുകാരും വിതരണ ക്കാരും നിര്‍മാണ സാമഗ്രി കള്‍ ശേഖരിച്ചുവച്ചിരുന്നു. ഒരാഴ്ചയ്ക്കകം സമരം ഒത്തു തീര്‍പ്പാകുമെന്ന കണക്കു കൂട്ടലിലായിരുന്നു ഇവര്‍. ഇതു തെറ്റിച്ചാണ് സമരം തുടരുന്നത്. അന്യസംസ്ഥാന തൊഴിലാളികളില്‍ മിക്കവരും പെരുന്നാള്‍ പ്രമാണിച്ച് നാട്ടി ലേക്ക് പോയതും പണി മന്ദഗ തിയിലാകാന്‍ കാരണമായി. അവധിയെല്ലാം കഴിഞ്ഞ് ഈ ആഴ്ച മുതല്‍ നിര്‍മാണ മേഖല സജീവമാകാനി രിക്കെയാണ് സമരം ശക്തമാ യത്. അഞ്ച് ഹെക്ടറില്‍ താഴെ യുള്ള കരിങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി ഒഴിവാക്കുക, ചെറു കിട ക്വാറികളുടെ പ്രവര്‍ത്തനാ നുമ തിക്ക് നിയമത്തില്‍ ഇളവ് അനുവദിക്കുക തുട ങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇക്ക ഴിഞ്ഞ 14 മുതലാണ് സം സ്ഥാനത്തെ ക്വാറികള്‍ പ്രവര്‍ ത്തനം നിര്‍ത്തിവച്ചത്. സമരം ആരംഭി ച്ചതു മുതല്‍ ക്കു തന്നെ നിര്‍ മാണ സാമഗ്രി കള്‍ക്ക് ക്ഷാമം അനുഭവ പ്പെട്ടു തുടങ്ങിയി രുന്നു. മുഖ്യ മന്ത്രി യുള്‍പ്പെ ടെയുള്ളവര്‍ ക്വാറി ഉടമക ളുമായി ചര്‍ച്ച നടത്തി യെങ്കിലും സമരം അവസാനി പ്പിക്കുന്ന കാര്യ ത്തില്‍ തീരുമാന മായില്ല. ക്വാറി സമരത്തിനു അനു ഭാവം പ്രകടിപ്പിച്ച് ടിപ്പര്‍ ലോ റി ഉടമകള്‍ കൂടി സമര ത്തി നൊരു ങ്ങുകയാണ്. ഇതോടെ അവ ശേഷിക്കുന്ന നിര്‍മാണ വസ്ത ുക്കളുടെ നീക്ക വും നില യ്ക്കും.നിര്‍മാണ മേഖ ലയിലെ സ്തംഭനം ഒഴിവാക്കാന്‍ മുഖ്യ മന്ത്രി പ്രശ്‌നത്തില്‍ ഇടപെ ടണമെന്ന ടിപ്പര്‍ലോറി, എര്‍ത്ത് മൂവിംഗ് എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ് വെല്‍ െഫയര്‍ അസോസിയേഷന്‍ ആവ ശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.