വീട്ടില്‍കയറി സിപിഎം അക്രമം: സ്ത്രീകളുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു

Sunday 27 September 2015 10:27 pm IST

കുറ്റിയാടി: വീട്ടില്‍കയറി സിപിഎം അക്രമം. ഏഴ് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനിയിലെ ഒങ്ങാരപൊയ്യിലാണ് സിപിഎമ്മുകാര്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ വീട്ടില്‍കയറി അക്രമിച്ചത്. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്ന് പേരെ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി എട്ട്മണിക്ക് തീക്കുനിയിലെ എടത്താംവേലി ബിജേഷിന്റെ വീട്ടില്‍വെച്ച് വിജയദശമി ആഘോഷത്തിനായുള്ള യോഗം നടന്നുകൊണ്ടിരിക്കെയാണ് സിപിഎമ്മുകാര്‍ അക്രമം നടത്തിയത്. സിപിഎമ്മുകാരായ മഠത്തില്‍ ചാത്തു, മഠത്തില്‍ ബാബു, ചിക്കു എന്നുവിളിക്കുന്ന ശ്വേതിന്‍, യദുകൃഷ്ണന്‍, പവിത്രന്‍ കണിയ്യാങ്കണ്ടി, ശശി കണിയാങ്കണ്ടി, സുരേഷ് കിണറുള്ളതില്‍, നവജേഷ് പുതിയകലത്ത് ഷിബിന്‍കുമാര്‍ തുടങ്ങിയ ക്രിമിനലുകളുടെ നേതൃത്വത്തിലാണ് മാരകായുധങ്ങളുമേന്തി വീട്ടില്‍കയറി പ്രവര്‍ത്തകരെയും സ്ത്രീകളെയും വെട്ടിപരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി ബൂത്ത് പ്രസിഡന്റ് ചെറിയപാതിരിക്കോട് ബിജേഷ്(29), കണിയാങ്കണ്ടി മീത്തല്‍ സുബീഷ്(31), ലിനീഷ് കണിയങ്കണ്ടിമീത്തില്‍ ലികേഷ്(35), കണിയങ്കണ്ടി മീത്തല്‍ എന്നിവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിന്‍ മഠത്തില്‍, വത്സല ഒങ്ങാനത്താഴെകുനി, സുനില്‍കുമാര്‍, പവ്വലത്തില്‍ എന്നിവരാണ് കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയിലുള്ളത്. സിപിഎം അക്രമത്തില്‍ ബിജെപി കുറ്റിയാടി നിയോജകമണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. അണികള്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ കഴിയാതെ മാനസിക നില തെറ്റിയതുകൊണ്ടാണ് പാവപ്പെട്ട സ്ത്രീകളെയും ബിജെപി പ്രവര്‍ത്തകരെയും സിപിഎമ്മുകാര്‍ വീട്ടില്‍ കയറി അക്രമിക്കുന്നതെന്ന് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ടി.കെ. രാജന്‍, അഡ്വ. കെ.ദിലീപ്, കെ.കെ. രാജീവന്‍, കെ.പ്രഭാകരന്‍ മാസ്റ്റര്‍, കെ.എം.രാജന്‍, സി.പി. മോഹനന്‍, തയ്യില്‍ബാബു, വി.പി. ഷാജി, പി.കെ.ശങ്കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.