അമൃതപുരി: മാതാ അമൃതാനന്ദ മയീ ദേവിയുടെ അറുപത്തിരണ്ടാം പിറന്നാള്‍ ദിനത്തില്‍ ദേശവ്യാപകമായി ഒട്ടേറെ ജനക്ഷേമ കര്‍മ്മ പദ്ധതികള്‍ക്ക് മഠം ആസ്ഥാനത്തു നടന്ന ചടങ്ങില്‍ തുടക്കം കുറിച്ചു. സംസ്ഥാനത്ത് ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ മാതാ അമൃതാനന്ദമയി മഠം നല്കിയ നൂറുകോടി രൂപ അമ്മയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങി. രാജസ്ഥാനില്‍ മഠം നടപ്പിലാക്കുന്ന കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വഹിച്ചു. ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ സേവനമാണ് അമ്മ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
അമൃതകീര്‍ത്തി പുരസ്കാരം പ്രമുഖ സംസ്കൃതപണ്ഡിതനും കവിയുമായ മുതുകുളം ശ്രീധറിന് ഗവര്‍ണര്‍ പി. സദാശിവം സമ്മാനിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള വീടുകളുടെ താക്കോല്‍ ദാനം കേന്ദ്രമന്ത്രി ശ്രീപ്രസാദ് യെശോനായിക്ക് നിര്‍വഹിച്ചു. ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സമൂഹവിവാഹത്തില്‍ പങ്കെടുത്തവര്‍ക്കുള്ള കല്യാണപ്പുടവ വിശ്വഹിന്ദുപരിഷത്ത് ആഗോള രക്ഷാധികാരി അശോക് സിംഘാളും സ്വര്‍ണ്ണാഭരണങ്ങള്‍ വെള്ളാപ്പള്ളി നടേശനും വിതരണം ചെയ്തു.
മഠം നടപ്പിലാക്കിയ തമിഴ്നാട്ടിലെ പെരിയാര്‍ പുത്തൂര്‍ സ്മാര്‍ട്ട് ജലസേചന പദ്ധതി രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി. ജെ. കുര്യന് ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ കോമാളിക്കുടിയിലെ വൈദ്യുതപദ്ധതി, രാജസ്ഥാനിലെ ഹരിറാംപൂരിലെ ശുദ്ധജലപദ്ധതി എന്നിവ ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ ഗുപ്ത്പാത ശുദ്ധജലപദ്ധതി നജ്മ ഹെപ്തുള്ളയും കോമാളിക്കുടിയിലെ ശുദ്ധജലപദ്ധതി ഇന്ത്യയിലെ ഫ്രാന്‍സ് നയതന്ത്രപ്രതിനിധി ഫ്രാങ്കൊ റിഷിറും ഉദ്ഘാടനം ചെയ്തു.
ഉത്തരാഖണ്ഡിലെ രണ്ട് ഇന്റര്‍മീഡിയറ്റ് സ്കൂളുകള്‍ ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാം ലാലും പാവപ്പെട്ടവര്‍ക്കായി പുതിയതായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം കേന്ദ്രമന്ത്രിമാരായ ശ്രീപദ് യശോ നായിക്കും, റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയും നിര്‍വഹിച്ചു. അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ചു നടത്തുന്ന സൗജന്യശസ്ത്രക്രിയകളുടെ സാക്ഷ്യപത്രം എസ്. ഗുരുമൂര്‍ത്തി, എംപിമാരായ ജഗദംബികാ പാല്, കെ. വി. തോമസ്, റിച്ചാര്‍ഡ് ഹേ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ എന്നിവര്‍ നിര്‍വഹിച്ചു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വിധവകള്‍ക്ക് ഒരുലക്ഷം രൂപവീതം സഹായധനവും നല്കി.
പാവപ്പെട്ടവര്‍ക്ക് നാലുലക്ഷം സാരികള്‍ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നല്കി.
സ്പീക്കര്‍ എന്‍. ശക്തന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി. എസ്. ശിവകുമാര്‍, കെ. ബാബു, എം പി മാരായ കെ. സി. വേണുഗോപാല്‍, നളിന്‍ ഖാട്ടീല്, എംഎല്‍എമാരായ എം. എ. വാഹിദ്, പി. സി. ജോര്‍ജ്, ടി. എന്‍. പ്രതാപന്, സി. ദിവാകരന്, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, ബിജെപി നേതാക്കളായ എച്ച്. രാജ, വി. മുരളീധരന്, പി. കെ. കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്, എം. ടി. രമേശ്, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറികുകുമ്മനം രാജശേഖരന്, ചലച്ചിത്രതാരം സുരേഷ് ഗോപി, ധീവരസഭാ നേതവ് വി. ദിനകരണ്, ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരു രത്നം ജ്ഞാനതപസ്വി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: