റോഡുകളുടെയും വളപ്പില്‍പ്പാലം വീതികൂട്ടി നിര്‍മ്മാണത്തിണ്റ്റെയും ഉദ്ഘാടനം ഇന്ന്‌

Saturday 3 December 2011 10:32 pm IST

കോട്ടയം : കോട്ടയം-എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുളള കടുത്തുരുത്തി-പെരുവ-പിറവം, തലയോലപ്പറമ്പ്‌-പെരുവ-കൂത്താട്ടുകുളം റോഡുകളുടെ വികസനത്തിണ്റ്റെയും മുളക്കുളം വളപ്പില്‍പ്പാലം വീതികൂട്ടി പുനര്‍നിര്‍മ്മിക്കുന്നതിണ്റ്റെയും ഉദ്ഘാടനം ഡിസംബര്‍ ൪ന്‌ വൈകിട്ട്‌ ൪മണിക്ക്‌ പെരുവ ബസ്സ്റ്റാണ്റ്റ്‌ മൈതാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ അധ്യക്ഷത വഹിക്കും. ജോസ്‌ കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ മോന്‍സ്‌ ജോസഫ്‌ എംഎല്‍എ ആമുഖപ്രസംഗം നടത്തും. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ കെ.എ.അപ്പച്ചന്‍, കുടുത്തുരുത്തി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ സഖറിയാസ്‌ കുതിരവേലി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌ പുത്തന്‍കാല, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജാന്‍സി രാജു, ബ്ളോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ വി.എം.പോള്‍, അംഗം റ്റി.സി.മണി, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍ സജീവന്‍, ജെഫി ജോസഫ്‌, ജയ തങ്കമ്മ, യു.പി.ചാക്കപ്പന്‍, മുന്‍ എംഎല്‍എ പി.എം.മാത്യു തുടങ്ങിയവര്‍ ആശംസ നേരും. പിഡബ്ളിയുഡി ചീഫ്‌ എന്‍ജിനീയര്‍ ബാബുരാജ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. മുളക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ സാബു കുന്നേല്‍ സ്വാഗതവും പിഡബ്ളിയുഡി സൂപ്രണ്ടിംഗ്‌ എന്‍ജിനീയര്‍ വി. വിജയകുമാര്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.