ട്രിപ്പോളി: ഐഎസ് ഭീകരരെ ലിബിയന്‍ സൈന്യം വധിച്ചു. ഏഴു ഐഎസ് ഭീകരരെയാണ് സൈന്യം വധിച്ചത്.
വ്യോമസേനയുടെ പിന്തുണയോടെ കിഴക്കന്‍ ലിബിയന്‍ നഗരമായ ബെന്‍ഗാസിയിലാണ് ലിബിയന്‍ സൈന്യം ആക്രമണം നടത്തിയത്.
ബെന്‍ഗാസിയിലെ അല്‍ സബ്രിയിലുള്ള അല്‍ നോറന് ഹോട്ടലിലേക്കു ഇരച്ചുകയറിയ സൈന്യം ഭീകരരെ കീഴടക്കുകയായിരുന്നെന്ന് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖലീഫ ഹഫ്താര് അറിയിച്ചു.
വിദേശിയരായ മൂന്നു പേരുള്‍പ്പെടെ ഒമ്പതു ഭീകരരെ ജീവനോടെ പിടികൂടിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: