യുവജനപ്രശ്‌നങ്ങളില്‍ നിന്നും ഇടത്-വലത് യുവജന സംഘടനകള്‍ ഒളിച്ചോടുന്നു: യുവമോര്‍ച്ച

Monday 28 September 2015 10:17 am IST

കോഴിക്കോട്: കേരളത്തിലെ യുവസമൂഹത്തെ ബാധിക്കുന്ന നീറുന്ന പ്രശ്‌നങ്ങളില്‍ ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങള്‍ അന്ധതയും ബധിരതയും നടിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.
അഴിമതിക്കും, നിയമനനിരോധനത്തിനും, പ്രീണനരാഷ്ട്രീയത്തിനുമെതിരെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ കെ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സൈക്കിള്‍ പ്രചാരണ ജാഥയുടെ സമാപനപരപാടി കിഡ്‌സണ്‍ കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമന നിരോധം മൂലം വഴിയാധാരാമാകുന്ന അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതീയുവാക്കളോട് നീതി പുലര്‍ത്തുന്നതിന് പകരം യുവജനസംഘടനകള്‍ ചുംബന സമരത്തിലും ബീഫ്‌ഫെസ്റ്റിലുമാണ്. അഴിമതിയിലും പ്രീണനരാഷ്ട്രീയത്തിലും ഇതേ നിലപാടുതന്നെയാണ് അവര്‍ക്കുള്ളത്. അഞ്ച് വര്‍ഷമായി യുവജനപിന്തുണയും ബഹുജനപിന്തുണയും കിട്ടാതെ ദയനീയമായി പരാജയപ്പെട്ട സമരങ്ങളുടെ ബാലന്‍സ് ഷീറ്റുള്ള ഡിവൈഎഫ്‌ഐയുടെ ഇപ്പോഴത്തെ സമരം ചില സിനിമാതിയേറ്ററുകള്‍ക്ക് മുമ്പിലും മറ്റുമായി ചുരുങ്ങിയിരിക്കുകയാണ് പ്രകാശ് ബാബു കുറ്റപ്പെടുത്തി.
സ്വാശ്രയ കോളജ് വിരുദ്ധസമരത്തില്‍ പങ്കെടുത്ത് വെടിയേറ്റ് മരിച്ച കൂത്തുപറമ്പ് സഖാക്കളുടെ കുഴിമാടത്തില്‍ പോയി മാപ്പു പറയേണ്ട ഗതികേടിലാണ് ഡിവൈഎഫ്‌ഐ എന്നും അദ്ദേഹം പറഞ്ഞു.
സമാപന പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.പി.രാജന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ. പ്രേമന്‍, യുവമോര്‍ച്ചസംസ്ഥാന വൈസ് പ്രസിഡന്റ് സുഗീഷ്‌കൂട്ടാലിട, സെക്രട്ടറി കെ.ടി. വിപിന്‍ ജാഥാ ക്യാപ്റ്റനും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റുമായ കെ. പ്രേംജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ബബീഷ് കളത്തില്‍, സിനൂബ് രാജ്‌കെ. പ്രബീഷ് മാറാട്, ശ്രീധര്‍മ്മന്‍ സി.വി, ബബീഷ് .പി, അനൂപ്.കെ, വിപിന്‍ ബി, രമിത്ത്, യുവമോര്‍ച്ച് മുന്‍ ജില്ലാ പ്രസിഡന്റ് ആര്‍ മഞ്ജുനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

യുവമോര്‍ച്ച സംഘടിപ്പിച്ച ജില്ലാ സൈക്കിള്‍ പ്രചാരണ ജാഥയുടെ സമാപനപരിപാടി
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.