കാലിഫോര്‍ണിയ: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കല്‍ ഇന്ത്യയെ കളിയാക്കവര്പോലും ഇന്ന് അതേ ഇന്ത്യയെ പുകഴ്ത്തുന്നു. മുന്‍പ് മറ്റ് രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയാണ് ആഗ്രഹിച്ചിരുന്നത് എന്നാല്‍ ഇന്ന് ഇന്ത്യക്കൊപ്പമെത്താന് മറ്റുളളവര്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു.
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന മോദി സാപ് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന് വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്ന് പറഞ്ഞ മോദി രാജ്യത്തിന് വേണ്ടി മരിക്കാനും തയാറാണെന്ന് വ്യക്തമാക്കി.
ഇന്ത്യയുടെ തിളക്കമുളള മുഖം താന്‍ കാലിഫോര്‍ണിയയില്‍ കണ്ടു എന്ന് പറഞ്ഞ മോദി ബ്രെയ്ന്ഡ്രെയ്ന് മതിയാക്കി ബ്രെയ്ന്‍ ഗെയ്നിലേക്ക് നമുക്ക് ചുവടുമാറാമെന്നും കൂട്ടിച്ചേര്‍ത്തു. ഭഗത് സിംഗിന്റെ ജന്മദിനം ഓര്‍മിപ്പിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. നൂറുകണക്കിന് ഇന്ത്യാക്കാരാണ് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ സാപ് സെന്ററിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: