പഞ്ചായത്ത് തെരഞ്ഞെടുപ്പ്: യുഡിഎഫ് ആര്‍എസ്പി ബന്ധം വീണ്ടുവിചാരത്തില്‍

Monday 28 September 2015 12:51 pm IST

കൊല്ലം: നവംബര്‍മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആര്‍എസ്പി മുന്നണികളുടെ ബന്ധം ഉലയുമെന്ന് സൂചന. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണിയില്‍ നിന്നിരുന്ന ആര്‍എസ്പി ഇക്കുറി യുഡിഎഫിനൊടൊപ്പമാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. എന്നാല്‍ എല്‍ഡിഎഫില്‍ നിന്ന് കിട്ടിയിരുന്ന സിറ്റിംഗ് സീറ്റുകള്‍ ഇക്കുറി കോണ്‍ഗ്രസ്സില്‍ നിന്ന് ആര്‍എസ്പിക്ക് ല'ിക്കില്ലയെന്നാണ് പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുന്നണിവിട്ട് ഒറ്റക്ക് മത്സരിക്കാന്‍ ആര്‍എസ്പി നേതൃത്വം തീരുമാനിച്ചേക്കും. ജില്ലയിലെ പലപഞ്ചായത്തുകളിലും ആര്‍എസ്പി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു. ആര്‍എസ്പി പിന്തുണ പിന്‍വലച്ചതോടെ എല്‍ഡിഎഫിന് പല പഞ്ചായത്തുകളും അവിശ്വസം നേരിടേണ്ടി വന്നിരുന്നു. ചില പഞ്ചായത്തുകളില്‍ 'രണവും നഷട്‌പ്പെട്ടിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി അസീസ് കഴിഞ്ഞ ദിവസം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞിരുന്നു. വാര്‍ഡ് വി'ജനം പൂര്‍ത്തിയാക്കി. സംവരണ വാര്‍ഡുകള്‍ തിരിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടികള്‍ തീരുമാനിക്കാനിരിക്കേ പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് വഴിവക്കും. സംവരണ സീറ്റുകള്‍ നിശ്ചയിതച്ചതോടെ പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ കോണ്‍ഗ്രസ്സില്‍ തന്നെ അ'ിപ്രായ വ്യത്യാസം നില നില്‍ക്കെ ആര്‍എസ്പി ആവശ്യപ്പെടുന്ന സീറ്റുകള്‍ നല്‍കിയാല്‍ അത് കോണ്‍ഗ്രസ്സ് നേതൃത്വത്തിനെ കാര്യമായി ബാധിച്ചേക്കും. എല്‍ഡിഎഫില്‍ നിന്ന സമയത്തുള്ള ആര്‍എസ്പിയുടെ സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ്സ് നല്‍കില്ല. പകരം മറ്റ് സീറ്റുകളായിരിക്കും നല്‍കുന്നത്. ഇത് ആര്‍എസ്പി നേതൃത്വം എത്രകണ്ട് സ്വീകരിക്കുമെന്നത് സംശയമാണ് അങ്ങനെയെങ്കില്‍ മുന്നണിവിട്ട് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാനാണ് സൂചന

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.