തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. രാവിലെ 11.30ഓടെയാണ് മാര്‍ച്ച് തുടങ്ങിയത്.
സെക്രട്ടേറിയറ്റിന് നൂറു മീറ്റര്‍ മുന്നില്‍ വച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ നടന്ന ഉന്തുംതള്ളിനുമിടെ പോലീസിനു നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: