സിലിക്കണ്‍ വാലി: ഗൂഗിള്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്‍പ്പ്. ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഭാരതത്തിലെ നൂറ് റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് സുന്ദര്‍ പിച്ചെ അറിയിച്ചു.
അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് സിലിക്കണ്‍ വാലിയിലെ പ്രമുഖ ഐടി കമ്പനികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചത്. ഗൂഗിളിന്റെ ഹോം പേജില്‍ സ്വാഗതം ചെയ്തതുള്‍പ്പെടെ ഹൃദ്യമായ വരവേല്‍പ്പാണ് പ്രധാനമന്ത്രിയ്ക്ക് ഗൂഗിള്‍ ആസ്ഥാനം ഒരുക്കിയത്.
വിവരസാങ്കേതികവിദ്യയ്ക്ക് അനുകൂലമായ സാഹചര്യം ഇന്ത്യയില്‍ ഒരുക്കുമെന്ന്, ഗൂഗിള്‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നരേന്ദ്ര മോദി പറഞ്ഞു. ഗൂഗിള്‍ ക്രോമിനെ ഒന്നാമതെത്തിച്ച ആദ്യ രാജ്യമാണ് ഭാരതമെന്നും ഇന്ത്യയിലെ നൂറ് റെയില്‍വേ സ്!റ്!റേഷനുകളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചെ അറിയിച്ചു.
പിന്നീട് പദ്ധതി 400 റെയില്‍വേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സുന്ദ!ര്‍ പിച്ചെ വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ച മോദി, പദ്ധതിയുടെ നടത്തിപ്പില്‍ ഗൂഗിളിന്റെ സഹകരണവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: