ന്യൂയോര്‍ക്ക്: ചൊവ്വ ഉപഗ്രഹെത്ത സംബംന്ധിച്ച് ഇന്ന് ഒരു സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ചൊവ്വയെ സംബന്ധിച്ചുള്ള വളരെ പ്രധാന ഒരു കണ്ടെത്തലാകുമെന്നല്ലാതെ ഇതെന്തായിരിക്കുമെന്ന ചെറിയ ഒരു സൂചന പോലും നാസ നല്‍കിയിട്ടില്ല.െചാവ്വയുടെ ദുരൂഹത അഴിഞ്ഞുവെന്ന പേരിലുള്ള പത്രക്കുറിപ്പാകും പുറത്തിറക്കുകയെന്നും നാസ അറിയിച്ചു.
നാസയുടെ അറിയിപ്പുവന്നതോടെ ഇതെന്തായിരിക്കുമെന്നതിനെച്ചൊല്ലി അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുതുടങ്ങി. അന്യഗ്രഹ ജീവിയെപ്പറ്റിയാകും പ്രഖ്യാപനമെന്നാണ് ഒരു കൂട്ടര് ഫേസ് ബുക്കില്‍ അടിച്ചുവിടുന്നത്.
ചൊവ്വയില്‍ വെള്ളമുണ്ടെന്നതിനെപ്പറ്റിയായിരിക്കും ഇതെന്നാണ് മറ്റൊരു കൂട്ടര് പറയുന്നത്. ഉപരിതലത്തിലൂടെ വെള്ളമൊഴുക്കുണ്ടെന്നായിരിക്കും പ്രഖ്യാപനമെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: