കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ കൊച്ചി ഹെഡ് ഓഫീസില്‍ ജേര്‍ണലിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദ/ബിരുദാനന്തര ബിരുദധാരികളും, പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമോ/ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവരുമായിരിക്കണം.
2 വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവര്‍ ബയോഡേറ്റയും, ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 1 ന് രാവിലെ 10.30 ന് ഹാജരാവണം. വിലാസം – നാളികേര വികസന ബോര്‍ഡ്, കേര ഭവന്, എസ്.ആര്.വി റോഡ്, കൊച്ചി- 682011. ഫോണ്‍ – 0484 2377266, 2377267.
പ്രതികരിക്കാൻ ഇവിടെ എഴുതുക: