ഭഗത് സിംഗിന് ആദരാഞ്ജലിയര്‍പ്പിച്ച് മോദി

Monday 28 September 2015 7:31 pm IST

സ്വാതന്ത്യത്തിനുവേണ്ടി ജീവന്‍ബലിയര്‍പ്പിച്ച  ധീരദേശാഭിമാനി ഭഗത് സിംഗിന് ആദരാഞ്ജലിയര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാന്‍ജോസിലെ പ്രവാസി ഭാരതീയര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗം തുടങ്ങിയത്. സപ്തംബര്‍ 28ന് ഭഗത് സിങിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന് കോടികോടി പ്രണാമങ്ങള്‍. വീര ഭഗത് സിംഗ് അമര്‍ രഹെ... മോദി പറഞ്ഞു. അതോടെ അവിടെക്കൂടിയ പതിനായിരങ്ങളും  ഉച്ചത്തില്‍ വിളിച്ചു...വീര ഭഗത് സിങ് അമര്‍ രഹെ... കഴിഞ്ഞ വര്‍ഷം മാഡിസണ്‍ സ്‌ക്വയറില്‍ കഴിഞ്ഞ സപ്തംബര്‍ 28ന് മാഡിസണ്‍ സ്‌ക്വയറില്‍ വച്ച് എന്റെ നാട്ടുകാരെ കാണാന്‍ അവസരം ലഭിച്ചു. ഇന്ന് ഞാന്‍ കാലിഫോര്‍ണിയയില്‍ എല്ലാവരെയും കാണാന്‍ എത്തിയിരിക്കുകയാണ്. ഞാന്‍ ഇവിടെ 25 വര്‍ഷത്തിനു ശേഷമാണ് എത്തിയിരിക്കുന്നത്. തുടിക്കുന്ന ഭാരതത്തെയാണ് ഞാന്‍ ഇവിടെയിപ്പോള്‍ കാലിഫോര്‍ണിയയിലും കാണുന്നത്. മോദി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ്: ഭാരതവും അമേരിക്കയുമായിഏഴു കരാര്‍ സാന്‍ജോസ്: സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഭാരതവും അമേരിക്കയും തമ്മില്‍ ഏഴു കരാറുകളില്‍ ഒപ്പിട്ടു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പ്രധാനകരാറുകള്‍ 1 ഗവേഷണം മെച്ചപ്പെടുത്താന്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യൂളാര്‍ സെന്ററും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ക്വാണ്ടിറ്റേറ്റീവ് ബയോ സയന്‍സസും തമ്മിലാണ് ആദ്യ കരാര്‍. 2 ബയോടെക്‌നോളജിയില്‍ രണ്ടാമത്തെ കരാര്‍ 3 ഭാരതവും സിലിക്കോണ്‍വാലിയും തമ്മിലുള്ള സംരംഭങ്ങള്‍ പരിസ്ഥിതിസൗഹൃദമാക്കാന്‍ കരാര്‍. 4 സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രനര്‍ഷിപ്പും ലസ്റ്റര്‍ സെന്റര്‍ ഫോര്‍ എന്റര്‍പ്രനര്‍ഷിപ്പും തമ്മില്‍ കരാര്‍. 5 വിപണി വികസിപ്പിക്കാന്‍കമ്പനികളെ സഹായിക്കാന്‍ കരാര്‍ 6 ഭാരത സംരംഭകര്‍ക്ക് തുടക്കത്തില്‍ ഫണ്ട് നല്‍കാന്‍ ധാരണ 7 സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഗൂഗിളിന്റെ സഹായത്തിന് കരാര്‍. എന്റെ സര്‍ക്കാരും സ്റ്റാര്‍ട്ടപ്പായിരുന്നു: മോദി ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ എത്തി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ അത് സ്റ്റാര്‍ട്ടപ്പ് സര്‍ക്കാരായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാല്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എനിക്കറിയാം. നിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍  എനിക്ക് മനസിലാകും. പക്ഷെ പുതിയത് എന്തെങ്കിലും സൃഷ്ടിക്കുന്നതിലൂടെ നമുക്കുണ്ടാകുന്ന അത്ഭുതകരമായ അനുഭവം ,, അതും എനിക്ക് മനസിലാകും. സിലിക്കോണ്‍ വാലിയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ സമ്മേളനത്തില്‍ മോദി പറഞ്ഞു. ഭാവനയും പ്രചോദനവും കണ്ടുപിടുത്തവുമാണ് മനുഷ്യരാശിയുടെ പുരോഗതിക്ക് അടിസ്ഥാനം. ശക്തമായ കാറ്റടിക്കുമ്പോള്‍ ചിലര്‍ ജനാല അടച്ച് അതിനെ തടയും. ചിലര്‍ കാറ്റാടിയന്ത്രം വച്ച് അത് പ്രയോജനപ്രദമാക്കും. ചിലര്‍ പായ് അഴിച്ച് കടല്‍യാത്ര തുടങ്ങും. വെല്ലുവിളിയായും അവസരമായും അവയെ കാണണം. മോദി പറഞ്ഞു. ഡിജിറ്റല്‍ യുഗത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ സാഹചര്യമാണ്. ഭാരതത്തില്‍ 80  കോടി യുവാക്കളാണ്. അതും 35നു താഴെയുള്ളവര്‍. അവര്‍ മാറ്റത്തിന് കൊതിക്കുകയാണ്. അതിനുള്ള ഊര്‍ജ്ജം അവരിലുണ്ട്, അതിനുള്ള ആത്മവിശ്വാസവും അവരിലുണ്ട്. ഭാരതത്തില്‍ നൂറു കോടിപ്പേര്‍ക്ക് സെല്‍ഫോണുകളുണ്ട്. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഉള്ളവര്‍ ദശലക്ഷങ്ങള്‍ വരും. ഭാരതത്തിന് വലിയ വളര്‍ച്ചയാണ് വേണ്ടത്. പരമ്പരാഗത വികസനരീതികളുമായി നമുക്ക് മുന്നേറാനാവില്ല. അതിനാലാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. ഭരണം മികച്ചതാക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുക, പൗരന്മാര്‍ക്ക് അധികാരം നല്‍കുക.അവസരങ്ങള്‍ക്കുള്ള തടസങ്ങള്‍ ഇല്ലാതാക്കുക,സാമൂഹ്യമാറ്റം ആഴത്തിലുള്ളതാക്കുക, വികസനം വേഗത്തിലാക്കുക തുടങ്ങിയയൊക്കെ ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പലകാര്യങ്ങളും ചെയ്യാനുണ്ട്. മോദി പറഞ്ഞു. റിന്യൂവബിള്‍ എനര്‍ജി റിന്യൂവബിള്‍ ചര്‍ച്ചയില്‍ മോദി പങ്കെടുത്തു. അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറിയടക്കം പ്രമുഖര്‍ പങ്കെടുത്തു.പരിശുദ്ധവും  വീണ്ടും ഉപയോഗപ്പെടുത്താവുന്നതുമായ ഊര്‍ജ്ജത്തിന് വരും നാളുകളില്‍ വില കുറയുമെന്ന് ചര്‍ച്ചയില്‍ പ്രമുഖര്‍ പറഞ്ഞു. ഭാരതത്തിന് ഇക്കാര്യത്തില്‍ നാലു രംഗങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യകളുടെ സംയോജനം, ധനം, നിയധങ്ങള്‍, പ്രതിഭകളായവര്‍... അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.