അപൗരുഷേയമായ പലവിധ അറിവുകളെ നല്‍കുന്നതും ഉച്ചാരണത്തില്പോലും മഹിമയേറിയതും പരിശുദ്ധവുമായ ആദ്യത്തെ ഹൈന്ദവധാര്മ്മിക ഗ്രന്ഥമാണ് വേദങ്ങള്‍. പരബ്രഹ്മത്തിന്റെ ശ്വാസത്തില്‍ നിന്നാണ് വേദങ്ങളുടെ ഉദ്ഭവമെന്ന് ഐതിഹ്യം. ഓരോവേദത്തേയും മന്ത്രം ബ്രാഹ്മണം എന്നുരണ്ടായിതിരിച്ചിട്ടുണ്ട്. ആയുര്‍വേദം , ധനുര്‍വ്വേദം മുതലായ ഉപവേദങ്ങളുമുണ്ട്.ഋക്ക്, യജുസ്സ്, സാമം, അഥര്‍വ്വം എന്ന് വേദങ്ങള്‍ നാല്. ശിക്ഷ,വ്യാകരണം,ഛന്ദസ്സ്, നിരുക്തം,ജ്യോതിഷം, കല്‍പ്പം എന്നീ ആറുവേദാംഗങ്ങള്‍ (ശാസ്ത്രങ്ങള്‍) ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: