ആലപ്പുഴ: നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന കെഎസ്എഫ്ഡിസി ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ തിയേറ്ററുകളില്‍ ഒന്നിന് പ്രദര്‍ശനം ആരംഭിക്കും. രണ്ടു തീയേറ്ററുകളിലും നാല് പ്രദര്‍ശനമാണ് ദിവസവും ഉണ്ടാകുക. രാവിലെ 11.30, ഉച്ചയ്ക്ക് 2.30, വൈകിട്ട് 6.30, രാത്രി 9.30 എന്നിങ്ങനെയാണ് പ്രദര്‍ശനസമയം. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. 310 സീറ്റുകള്‍ വീതമാണ് രണ്ടു തിയേറ്ററുകളിലും ഉണ്ടാവുക.
എല്ലാവിധ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് തിയേറ്ററുകളുടെ പ്രവര്‍ത്തനം. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്കുചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൈരളിയില്‍ ലൈഫ് ഓഫ് ജോസുകുട്ടിയും എന്നുംനിന്റെ മൊയ്തീന് എന്നീ ചിത്രങ്ങളാണ് ഒന്നുമുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ശ്രീയില്‍ കോഹിനൂര്‍, സൈഗാള്‍ പാടുകയാണ് എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: