ഇന്ത്യ-ഗുവാം മത്സരം ബെംഗളൂരുവിലേക്ക് മാറ്റി

Monday 28 September 2015 8:40 pm IST

ന്യൂദല്‍ഹി: തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ഗുവാം ലോകകപ്പ് യോഗ്യതാ മത്സരം ബെംഗളൂരുവിലേക്ക് മാറ്റി. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് മത്സരം മാറ്റിയ വിവരം പ്രഖ്യാപിച്ചത്. നവംബര്‍ 12നായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ അമിത വാടകയാണ് വേദി മാറ്റാന്‍ കാരണം. ഒരു മത്സരത്തിന് 34 ലക്ഷം രൂപയാണ് സ്‌റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ ഐഎല്‍ ആന്റ് എഫ്എസ് കമ്പനി വാടക ആവശ്യപ്പെട്ടത്. കനത്ത സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ ഈ തുക നല്‍കാന്‍ കഴിയില്ലെന്ന് കെഎഫ്എ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മത്സരത്തിന്റെ വേദി മാറ്റിയത്. ദേശീയ ഗെയിംസിനായി പണികഴിപ്പിച്ചതാണ് ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.