ചെറുതോണി: മദ്യപിച്ച് വയോധികനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പ്രതി ചെറുതോണി സ്വദേശി ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരനുമായ കാനാട്ട് ജോബി (35) വയോധികന് ആശുപത്രി ചെലവും നല്കി മാപ്പപേക്ഷിച്ചു. സമീപവാസിയായ തുണ്ട് വിള പുത്തന്‍വീട്ടില്‍ വിജയന്(69)നെയാണ് പ്രതി വീട്ടില്‍ കയറി മര്‍ദ്ദിച്ച് അവശനിലയിലാക്കിയത്. ഞായറാഴ്ച യാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിജയന് ഇടുക്കി പോലീസില്‍ പരാതി നല്‍കിയത്. വിജയന് 2000 രൂപ ആശുപത്രി ചെലവിനായി പ്രതി നല്കി. പോലീസ് സ്റ്റേഷനിലെത്തിയും പ്രതി ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു. ഇടുക്കി പോലീസ് പ്രതിയുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: