കൊച്ചി: സിനിമാ സ്ക്രിപ്റ്റിങ്ങ് രംഗത്ത് പുത്തന്‍ വിപ്ലവം തീര്‍ത്ത് നൂതന വിദ്യയുമായി ഐസിക്സ് എക്സ് വിപണിയില്‍. സിനിമാ വ്യവസായത്തില്‍ നിന്നും ഫിലിമുകള്‍ അപ്രത്യക്ഷമായതുപോലെ സ്ക്രിപ്റ്റ് ബോക്സുകളും അപ്രത്യക്ഷമാക്കാന്‍ ഒരുങ്ങിയാണ് ഐ സിക്സ് എക്സിന്റെ വരവ്.
തിരക്കഥാകൃത്തിന് തന്റെ തിരക്കഥ നടനോ സംവിധായകനോ നിര്‍മ്മാതാവിനോ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍ എത്തിക്കാന്‍ സാധിക്കുന്ന പുതിയ സോഫ്റ്റ്വെയറുമായാണ് ഐ സിക്സ് എക്സ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഐ ഫോണിലൂടെ തിരക്കഥ സുരക്ഷിതമായി കൈമാറാന്‍ സാധിക്കുന്ന ആപ്ലിക്കേഷന്റെ പൂര്‍ണരൂപം രണ്ടുമാസത്തിനകം വിപണിയിലെത്തുമെന്ന് എംഡി ഷുക്കൂര്‍ പറഞ്ഞു. സിദ്ധിക്ക് ലാല്‍മാര്‍ വീണ്ടും ഒന്നിക്കുന്ന മലയാള ചിത്രം കിങ്ലിയറിന്റെ തിരക്കഥ കൈമാറിക്കൊണ്ട് ഇതിന് തുടക്കം കുറിച്ചു.
സിദ്ധിക്കിന്റെ തിരക്കഥയില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഡോണ, ആശ ശരത്ത്, സിദ്ധിക്ക്, ലാല്‍ എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളാകും. ഒക്ടോബര്‍ 9ന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഔസേപ്പച്ചനാണ്. ക്രിസ്മസിന് തീയേറ്ററുകളില്‍ എത്തും.
ചടങ്ങില്‍ ഐ ഫോണ്‍ എംഡി ഷുക്കൂര്‍, സംവിധായകരായ സിദ്ധിക്ക്, ലാല്‍, സംഗീത സംവിധായകന് ദീപക് ദേവ്, നിര്‍മ്മാതാവ് ഔസേപ്പച്ചന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: