തിരുവനന്തപുരം: പി.സി. ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന പരാതിയില്‍ ഇന്ന് നടത്താനിരുന്ന തെളിവെടുപ്പ് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി. രാവിലെ 10ന് തെളിവെടുപ്പ് ആരംഭിക്കും.
കൂടുതല്‍ വിശദീകരണം സമര്‍പ്പിക്കാന്‍ പി.സി. ജോര്‍ജ്ജിന് അനുവദിച്ച സമയം ഇന്ന് വൈകിട്ട് നാലു വരെയായിരുന്നു. എന്നാല്‍ ജോര്‍ജ്ജിന്റെ അഭ്യര്‍ത്ഥന പ്രകാരം സ്പീക്കര്‍ സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് തെളിവെടുപ്പ് മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: