ബ്ലോക്ക് പഞ്ചായത്ത് സംവരണം: നറുക്കെടുപ്പ് വിജ്ഞാപനമായി

Monday 28 September 2015 10:19 pm IST

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഓരോ ബ്ലോക്ക് പഞ്ചായത്തിലും പട്ടിക ജാതി -പട്ടിക വര്‍ഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമുള്ള സംവരണ മണ്ഡലങ്ങള്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് അതാതു ജില്ലാ കളക്ടര്‍മാരെ അധികാരപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു .  സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങള്‍ക്കാണ് നല്‍കേണ്ടതെന്ന് അന്നേ ദിവസം അതാതു കളക്ടറേറ്റുകളില്‍ നടക്കുന്ന നറുക്കെടുപ്പില്‍ തീരുമാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.