ചങ്ങനാശ്ശേരി നഗരസഭയുടെ രോഗം പരത്തുന്ന ആയൂര്‍വേദാശുപത്രി

Monday 28 September 2015 10:34 pm IST

ചങ്ങനാശ്ശേരി:പെരുന്നയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആയൂര്‍വേദാശുപത്രിയുടെ പരിസരം വൃത്തിഹീനം. പരിസരപ്രദേശത്ത് മലിനജലം കെട്ടിക്കിടക്കുന്നു, മലിനജനത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം അസഹനീയമാണെന്ന് പരിസരവാസികളും രോഗികളും പറഞ്ഞു. അതിന് പുറമേ ഇവിടെയുള്ള കിണറ്റിലെ വെള്ളം മലിനവുമാണ്. ഈ വെള്ളം ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്യുന്നതും കുടിക്കുന്നതും. വെള്ളത്തില്‍ പാകം ചെയ്യുന്ന ചോറ് കയ്യില്‍ ഒട്ടിപ്പിടിക്കുന്നതായി പറയുന്നു. ചെറിയ രോഗവുമായി എത്തുന്നവര്‍ക്ക് വലിയരോഗവുമായി മടങ്ങേണ്ട അവസ്ഥ നിലനില്‍ക്കുന്നു. ആരോഗ്യവിഭാഗവും സ്റ്റാന്റിംഗ് കമ്മിറ്റിയും ഉണ്ടെങ്കിലും ഇതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമല്ല. കയ്യിട്ടുവാരലും അഴിമതിയും കൊടികുത്തി വാഴുന്നു എന്നാണ് ഈ നഗരസഭയെകുറിച്ചുള്ള പരാതി. ഈ ആശുപത്രിയുടെ പരിസരം കണ്ടാല്‍മതി ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കഴിയും. പതിനായിരങ്ങള്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയും കൂട്ടരും ചെലവഴിക്കുമ്പോള്‍ ഈ പണം എവിടെപോകുന്നുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇന്നലത്തെ കൗണ്‍സില്‍ യോഗത്തിലും നിരവധിപേര്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനങ്ങളെകുറിച്ച് പരാതിപ്പെട്ടു. ആയൂര്‍വേദാശുപത്രിയോട് ചേര്‍ന്ന് കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്ററിനുവേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഫൗണ്ടേഷന് പണികളുടെ കോണ്‍ക്രീറ്റ് ഇന്നലെ നടക്കുമ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും ആരും ഹാജരല്ലായിരുന്നു. കോണ്‍ക്രിറ്റ് തൂണിന്റെ അസ്ഥിവാരം ഉറപ്പിക്കുന്ന പണികളാണ് നടക്കുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന കുഴിയില്‍ കോണ്‍ക്രീറ്റ് മിക്‌സ് ഇട്ട് നിറയ്കുന്നത് യാതൊരു മാനദണ്ഡവും പണികളില്‍ പാലിക്കുന്നില്ല എന്നതിന് തെളിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.