അധ്യാപകര്‍ക്ക് ശമ്പളമില്ല, കുഞ്ഞോ ആര്‍എംഎസ്എ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂട്ടി

Tuesday 29 September 2015 10:03 am IST

കല്‍പ്പറ്റ : കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് വയനാട് കുഞ്ഞോത്തെ ആര്‍എംഎസ്എ(രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂട്ടി. 110 കുട്ടികളാണ് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇവിടെയുള്ളത്. ഹൈസ്‌കൂള്‍ വിഭാഗം ആര്‍എംഎസ്എ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. 2010ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സെക്കണ്ടറി, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുടെ ഭൗതീക സൗകര്യവികസനം, ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലയില്‍ 14 ആര്‍എംഎസ്എ വിദ്യാലയങ്ങള്‍ ആരംഭിച്ചത്. പ്രവര്‍ത്തനചിലവിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമുണ്ടായിട്ടും സ്‌കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒന്നും ചെയ്തില്ല. നിയമിച്ച അധ്യാപകര്‍ക്ക് ശമ്പളം നല്‍കാതെയും നിരവധി തസ്തികകളില്‍ നിയമനം നടത്താതെയും സംസ്ഥാന സര്‍ക്കാര്‍ ആര്‍എംഎസ്എ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. പല വിദ്യാലയങ്ങളും പൂട്ടുമെന്ന അവസ്ഥയിലാണ്. കുഞ്ഞോം സ്‌കൂള്‍ പൂട്ടിയതോടെ ഇവിടുത്തെ 110 ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലായി. ജില്ലയിലെ 14 ആര്‍എംഎസ്എ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ(30ന്) വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ചും തുടര്‍ന്ന് സത്യഗ്രഹവും നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.