തിരുവനന്തപുരം: ചെറുവത്തൂരിലെ വിജയബാങ്ക് കവര്‍ച്ച കേസിലെ പ്രതികളെയെല്ലാം ഉടന്‍ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്ഥലത്തെ ക്രമസമാധാനനില തൃപ്തികരമാണ്. ബാങ്കുകളുടെ സുരക്ഷാചുമതല ബാങ്കുകള്‍ക്ക് തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു.
എല്ലാ ബാങ്കുകള്‍ക്കും പോലീസ് നിരീക്ഷണമേര്പ്പെടത്തുകയെന്നത് പ്രായോഗികമല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അതേസമയം, രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നും ബാങ്കുകളടക്കമുളള ധനകാര്യ സ്ഥാപനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കണമെന്നും പോലീസിന് നിര്‍ദേശം നല്കിയിട്ടുണ്ടന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: