മുംബൈയില്‍ ബോംബ് ഭീഷണി: കനത്ത ജാഗ്രത നിര്‍ദ്ദേശം

Tuesday 29 September 2015 11:35 am IST

മുംബൈ: മുംബൈയിലെ താജ്‌ഹോട്ടല്‍ ആക്രമിക്കുമെന്ന് അജ്ഞാത സംഘത്തിന്റെ ഭീഷണി. പോലീസ് അതീവ സുരക്ഷാജാഗ്രത പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിമാനത്താവളത്തിലെ ഓപ്പറേറ്റര്‍മാര്‍ക്ക് സന്ദേശം ലഭിച്ചത്. വിശേഷ് കുമാര്‍ എന്ന് പേര് വെളിപ്പെടുത്തിയ വ്യക്തി മുംബയിലെ ഡൊമസ്റ്റിക്, അന്താരാഷ്ട്ര വിമാനത്താവളങ്ങളും താജ് ഹോട്ടലിലും ആക്രമിക്കപ്പെടും എന്നാണ് അധികൃതരെ അറിയിച്ചത്. ഇന്റര്‍നെറ്റില്‍ നിന്നായിരുന്നു കോള്‍ എത്തിയത്. അന്ധേരിയില്‍ ഒരു കൂട്ടം വ്യക്തികള്‍ ബോംബ് സ്‌ഫോടനത്തെപ്പറ്റി സംസാരിക്കുന്നത് താന്‍ കേട്ടെന്നാണ് വിശേഷ് പറഞ്ഞത്. ഡൊമസ്റ്റിക് വിമാനത്താവളം, അന്താരാഷ്ട്ര വിമാനത്താവളം, താജ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ അഞ്ച് വാഹനങ്ങളിലായി ബോംബ് വച്ചിട്ടുണ്ടെന്നും അത് ഇന്ന് രാവിലെ 9നും 10നും ഇടയ്ക്ക് പൊട്ടിത്തെറിക്കും എന്നും ആയിരുന്നു അവര്‍ സംസാരിച്ചിരുന്നതെന്ന് വിശേഷ് അറിയിച്ചു. ഈ സ്‌ഫോടനങ്ങള്‍ 26/11 സ്‌ഫോടനത്തെക്കാള്‍ ഭീകരമായിരിക്കും എന്നും അവര്‍ പറഞ്ഞതായി വിശേഷ് വ്യക്തമാക്കി. താന്‍ പറഞ്ഞത് സത്യമാണെന്ന് ആവര്‍ത്തിച്ച വിശേഷ് തന്റെ ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പരും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും പ്രദേശത്ത് അന്വേഷണം നടത്തിവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.