തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ മൂന്ന് ചെങ്ങറ പട്ടയഭൂമി അവകാശ സമിതി പ്രവര്‍ത്തര്‍ ആത്മഹത്യാഭീഷണി മുഴക്കി മരത്തില്‍ കയറി. അവകാശസമരസമിതിയുടെ കണ്‍വനീര്‍ സുഗതനും മറ്റ് രണ്ടുപേരുമാണ് സമരവേദിക്കുസമീപമുള്ള മരത്തില്‍ കയറി കഴുത്തില്‍ കയറിട്ട് ഭീഷണി മുഴക്കിയത്.
ചെങ്ങറ അവകാശസമിതി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ മരത്തിനുചുറ്റും കൂടിയിരിക്കുകയാണ്. ഭൂമി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പറ്റിക്കുകയായിരുന്നുവെന്നാണ് ആരോപണം. 741 ദിവസമായി തുടരുന്ന സമരം ശാശ്വതമായി പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മരത്തില്‍ നിന്നും ആരെങ്കിലും താഴെ വീണാല്‍ അപകടമുണ്ടാകാതിരിക്കാനുള്ള സംവിധാനം അഗ്നിശമനസേന തയ്യാറാക്കിയിട്ടുണ്ടെങ്കിലും കഴുത്തില്‍ കയറുകുരുക്കിയിരിക്കുന്നതിനാല് ഇവരെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമമാണ് തുടരുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവിടെ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: