കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നവംബറില്‍ നടത്തുന്ന കേരളയാത്രയോട്കൂടി സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോ ഗം ബേപ്പൂര്‍, മാവൂര്‍, കോഴിക്കോട് യൂണിയന് ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടക്കുന്ന കേരള യാത്രയുടെ സമാപന പരിപാടിയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സുനില്‍ പരുത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. ദേവ സ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കെ.ഡി. രമേശ്, ടി. ഷനൂബ്, ടി. രജീന്ദ്രനാഥ്, വി.പി. അശോകന്, എന്നിവര്‍ പ്രസംഗിച്ചു. സി. സുധീഷ് സ്വാഗതവും, പി.സി. അശോകന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: