വിവാഹ വീട്ടിലും പഞ്ചായത്ത് ഓഫീസിനു മുന്നിലും അക്രമം: സിപിഎം നേതാവ് വധശ്രമത്തിന് അറസ്റ്റില്‍

Tuesday 29 September 2015 12:29 pm IST

ബാലുശ്ശേരി: പട്ടികജാതിക്കാരനായ യുവാവിന്റെ വിവാഹ വീട്ടിലും പനങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിലും കഴിഞ്ഞ ദിവസമുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശി കനേതാവിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കിനാലൂര്‍ ആലം നോക്കിവയല്‍ ഏ.സി ബൈജു (41) വിനെയാണ് എസ് ഐ യൂസഫ് നടുത്തറേമ്മല്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിനാണ് കിനാലൂര്‍ കല്ലിടുക്കില്‍ സന്തോഷിന്റെ വിവാഹ സര്‍ക്കാരത്തിനിടെ അക്രമമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഡിവൈഎഫ്‌ഐ ക്കാരെ പോലീസ് നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു. പത്ത് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കല്ല്യാണവീട് കയ്യേറുകയും സ്ത്രീകളെ അപമാനിക്കുകയും മാനഹാനിവരുത്തുകയും ചെയ്തു വെന്നാണ് കേസ് ഒരു സംഘമാളുകള്‍ വീട്ടില്‍ അതിക്ര മിച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു. സൗമിനിയുടെ സഹോദരി അംബി കയ്ക്കും ഇളയ മകന്‍ സുനിലിനുമാണ് അക്രമത്തില്‍ പരിക്കേറ്റത്. ഭക്ഷണ സാധനങ്ങള്‍, കസേര, മേശ, ഗ്ലാസ് അലങ്കാരണവസ്തുക്കള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ പെട്ടിയില്‍ സുക്ഷിച്ച പണവും നഷ്ട്‌പ്പെട്ടതായും പരാതി ഉണ്ടായിരുന്നു. ഇതിനുശേഷമാണ് പനങ്ങാട് ഗ്രാമപഞ്ചായത്ത് പൊതുശ്മ ശാനത്തില്‍ മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണ പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ സമരം നടത്തിയവരെയും ഫോട്ടോ ഗ്രാഫറേ യും ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ചുവെന്ന കേസ്. പോലീസ് സാന്നിധ്യത്തിലായിരു ന്നു ഈ അക്രമം. വധശ്രമം ഉള്‍പ്പെടെ മൂന്ന് കേസുകളിലാണ് അറസ്റ്റ്. പേരാമ്പ്രകോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.