സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കെതിരായ നീക്കത്തില്‍ പ്രതിഷേധം

Tuesday 29 September 2015 1:48 pm IST

കോഴിക്കോട്: കീടനാശിനികള്‍ തളിച്ചതും വിഷാംശം കലര്‍ന്നതുമായ പഴങ്ങളും പച്ചക്കറികളും വിപണിയില്‍ എത്തിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും എതിരെ ശക്തമായ നിയമ നടപടിക്ക് മുതിര്‍ന്ന സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി. വി. അനുപമയെ കീടനാശിനി മാഫിയകളും തല്‍പ്പര കക്ഷികളും വേട്ടയാടുന്നതില്‍ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം പ്രതിഷേധിച്ചു. ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരായി നിയമ നടപടി സ്വീകരിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ടി. കെ. എ അസീസ് അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജീന്‍ മോസസ് ഉദ്ഘാടനം ചെയ്തു. മികച്ച പ്രവര്‍ത്തനം നടത്തിയ പ്രാദേശിക യൂണിറ്റിനും കുണ്ടൂപ്പറമ്പ് യൂണിറ്റിനും കുടൂതല്‍ ആളെ ചേര്‍ത്തിയ യൂണിറ്റിനുള്ള ഉപഹാരം കോട്ടൂര്‍ പഞ്ചായത്ത് ഉപഭോക്തൃ സമിതിക്കും ജീന്‍മോസസ് സമ്മാനിച്ചു. കെ.വി. ശങ്കരന്‍, പടുവാട്ട് ഗോപാലകൃഷ്ണന്‍, വി. രാഘവന്‍ നായര്‍, അനില്‍കുമാര്‍ എകരൂല്‍, എം. ബാലകൃഷ്ണന്‍ നായര്‍, ദേവദാസ് പുന്നത്ത്, എം. ഡി. ഐസക് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി ടി .കെ എ അസീസ് (പ്രസിഡന്റ്), പ്രൊഫ. കെ. ദയാനന്ദന്‍, സി. അനില്‍കുമാര്, വി. ശിവദാസന്‍ (വൈസ് പ്രസിഡന്റുമാര്‍), പി. ശിവാനന്ദന്‍ (ജനറല്‍ സെക്രട്ടറി), വി.പി. അബ്ദുല്‍ ഗഫൂര്‍, പി.വി. ശിവദാസന്‍, കെ.വി. ലത്തീഫ് (സെക്രട്ടറിമാര്‍), ടി. രാമചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.