ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ഒന്നുമുതല്‍

Tuesday 29 September 2015 1:49 pm IST

കോഴിക്കോട്: കേരള സ്‌റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ 25ാം കോഴിക്കോട് ജില്ലാസമ്മേളനം ഒക്‌ടോബര്‍ ഒന്നുമുതല്‍ മൂന്നുവരെ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. ഒന്നിന് രാവിലെ 11.30ന് മന്ത്രി ഡോ. എം.കെ. മുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.കെ. രാഘവന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് 4.30ന് ഗാന്ധിയന്‍ ദര്‍ശനം എന്ന വിഷയത്തില്‍ സെമിനാര്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. എ. പ്രദീപ്കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഉമ്മര്‍പാണ്ടികശാല, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ടി.വി. ബാലന്‍, സി.എന്‍. വിജയകൃഷ്ണന്‍, പി. രവീന്ദ്രന്‍ കൂത്തുപറമ്പ് തുടങ്ങിയവര്‍ പ്രസംഗിക്കും. മൂന്നിന് രാവിലെ പത്തിന് വനിതാസമ്മേളനം നടക്കും.പന്തല്‍, ഡെക്കറേഷന്‍ , ലൈറ്റ് ആന്‍ഡ് സൗണ്ട് തുടങ്ങിയ വാടകവിതരണ സംരംഭത്തെ അവശ്യസര്‍വ്വീസായി പ്രഖ്യാപിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്ക് ക്ഷേമനിധി ലഭിക്കാന്‍ അസോസിയേഷന്‍ അംഗത്തെ ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കേരള സ്‌റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ്‌കോയ, ജില്ലാപ്രസിഡന്റ് എ.പി. മുഹമ്മദ് ബഷീര്‍, ജനറല്‍സെക്രട്ടറി പി. രാജീവ്, പി.ടി. ബാബുരാജ്, എന്‍. രാജ്‌മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.