ടിപ്പര്‍ ലോറി തൊഴിലാളികള്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Tuesday 29 September 2015 1:52 pm IST

ചേളന്നൂര്‍: കീറോത്ത് ഭാഗത്ത് വീട് പണിക്ക് മണ്ണ് എടുക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ലോറി ഡ്രൈവര്‍ പറമ്പില്‍ബസാര്‍ അഖിലിനെ മര്‍ദ്ദിച്ച എസ് ഐ ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ടിപ്പര്‍, എര്‍ത്ത് മൂവേഴ്‌സ് അസോസിയേഷന്‍ ചേളന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കാക്കൂര്‍ പോലീസ് സ്റ്റേഷനു സമീപം നടന്ന ധര്‍ണ ബിഎംഎസ് ജില്ലാ വൈസ്പ്രസിഡന്റ് പി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. കാക്കൂര്‍ എസ്‌ഐ തൊഴിലാളി ദ്രോഹ നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും എസ്‌ഐയുടെ മര്‍ദ്ദനമേറ്റ അഞ്ചാമത്തെ ഡ്രൈവറാണ് അഖില്‍ എന്നും പരമേശ്വരന്‍ പറഞ്ഞു. തൊഴിലാളികളോട് ശത്രുതമനോഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തൊഴിലാളി മുന്നേറ്റത്തിന് തയ്യാറാവും. മര്‍ദ്ദനമേറ്റ അഖിലിന് നഷ്ടപരിഹാരം നല്‍കാനും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും അധികൃതര്‍ തയ്യാറാകണമെനന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ എം.കെ. പ്രഭാകരന്‍ അദ്ധ്യക്ഷനായിരുന്നു. സുന്ദരന്‍ (ഐഎന്‍ടിയുസി) ഇ. ശശീന്ദ്രന്‍ (സിഐടിയു) എന്നിവര്‍ സംസാരിച്ചു. എം.പി. ബിജേഷ്, മനോജ് സി. കെ. , ബിജു പാലാഴി എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.

ടിപ്പര്‍ലോറി ഡ്രൈവറെ എസ്‌ഐ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടന്ന
പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ബിജെപി ജില്ലാവൈസ്പ്രസിഡന്റ് പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.