മിഷന്‍ ഇന്ദ്രധനുഷ്: സര്‍വ്വെ ആരംഭിച്ചു

Tuesday 29 September 2015 4:03 pm IST

കണ്ണൂര്‍: മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കാന്‍ സര്‍വെ ആരംഭിച്ചു. അഞ്ചുവയസ്സുവരെയുള്ള കുട്ടികളെയും ഗര്‍ഭിണികളെയും കുറിച്ചാണ് സര്‍വെ ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് എല്ലാവരും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. ജില്ലയിലെ ചില പ്രദേശങ്ങളില്‍ ്രപതിരോധ കുത്തിവെപ്പ് എടുക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കാന്‍ എഡിഎം ഒ.മുഹമ്മദ് അസ്ലമിന്റെ യും, നവംബര്‍ 7 മുതല്‍ 17 വരെയും, ഡിസംബര്‍ 7 മുതല്‍ 15 വരെയും, 2016 ജനുവരി 7 മുതല്‍ 15 വരെയുമായി 4 മാസം പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത വിട്ടുപോയവര്‍ക്കും, പൂര്‍ത്തീകരിക്കാത്തവര്‍ക്കുമായി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിക്കും. പ്രതിരോധ കുത്തിവെപ്പ്് സര്‍വെക്കായി ബ്ലോക്ക് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്. ഒക്‌ടോബര്‍ മൂന്നിന് സര്‍വ്വെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരി്ച്ച്് ഗര്‍ഭിണികള്‍ക്കും അഞ്ചു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കും കുത്തിവെപ്പ് നല്‍കും. മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രതേയാടെ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് എഡിഎം നിര്‍േദശിച്ചു. വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നാലു മാസം നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ.ഷാജ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ജോതി പി എം, മാസ് മീഡിയ ഓഫീസര്‍ അഭയന്‍, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.