ആലപ്പുഴ: മുഹമ്മദന്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദി കഥകളി ശില്പശാല നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കഥകളി പാഠങ്ങളെ ആസ്പദമാക്കിയാണ് ശില്പശാല നടത്തിയത്. കലാമണ്ഡലം ഗണേശന് നയിക്കുന്ന നാട്യകല കഥകളി സംഘമാണ് കഥകളി വേഷവും മുദ്രകളും അഭിനയ രീതികളും കുട്ടികള്‍ക്കായി വിശദമായി അവതരിപ്പിച്ചത്. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗം ആലപ്പുഴ നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഗണേശനെ നഗരസഭാദ്ധ്യക്ഷ പൊന്നാട അണിയിച്ച് ആദരിച്ചു. പി.യു. ശാന്താറാം, മേഴ്സി കുഞ്ചാണ്ടി, വി.ആര്. ഷൈല, എസ്. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: