സൗന്ദര്യത്തിന് ഓറഞ്ച്

Tuesday 29 September 2015 8:04 pm IST

ഓറഞ്ച് ഉപയോഗിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള വഴികള്‍ അറിയണ്ടേ? മുഖത്തിന് തിളക്കം കൂടാന്‍ ഓറഞ്ച് ജ്യൂസ് മുഖത്ത് പുരട്ടി 10 മിനിട്ടിന് ശേഷം കഴുകിക്കളയാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഓട്‌സും തൈരുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിലെ ബ്ലാക് ഹെഡ്‌സ് അകറ്റാന്‍ ഉത്തമമാണ്. ഓറഞ്ചിന്റെ നീരും പാലും കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടുന്നത് മൃതകോശങ്ങള്‍ അകറ്റി ചര്‍മ്മം സുന്ദരമാക്കും. ഓറഞ്ചിന്റെ കുരു ഉണക്കിപ്പൊടിച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവും പാടുകളും അകറ്റാന്‍ സഹായിക്കും. മുഖകാന്തി വര്‍ധിക്കാന്‍ ഉണങ്ങിയ  ഓറഞ്ചു തൊലി പൊടിച്ച് തൈരുമായി യോജിപ്പിച്ച മുഖത്ത് പുരട്ടുക. ഓറഞ്ചിന്റെ നീര്, ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്ത് ഫേസ് പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കും. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഉപ്പും ചേര്‍ത്ത് പല്ലുതേക്കുന്നത് പല്ലുകളുടെ വെണ്‍മ കൂട്ടും. ഓറഞ്ച് നീരും, മുള്ളങ്കി നീരും, പൊടിച്ച ഉഴുന്നും ചേര്‍ത്ത് ഒരു സ്പൂണ്‍ വീതം നിത്യേന തേക്കുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. ഓറഞ്ചു തൊലി പൊടിച്ച് പാലിനൊപ്പം ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് വരണ്ട ചര്‍മം അകറ്റി ചര്‍മ്മം മൃദുവാക്കും. ഓറഞ്ച് തൊലി, മഞ്ഞള്‍പ്പൊടി, തൈര്  ഇവ ചേര്‍ത്ത് പുരട്ടുന്നത്മുഖത്തെ കരുവാളിപ്പ് അകറ്റും. ധാരാളം വൈറ്റമിന്‍ സിയും സിട്രസും അടങ്ങിയ ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍ പലതാണ്. ഓറഞ്ച് എന്ന പഴത്തിന്റെ ഉള്ളില്‍ മാത്രമല്ല ഗുണങ്ങള്‍ ഉള്ളത്, ഓറഞ്ചിന്റെ തൊലിയിലും ധാരാളം ഗുണമുണ്ട്.  ഓറഞ്ച് തൊലി കൊണ്ടുള്ള ഫേസ് പാക്കും വിപണിയിലുണ്ട്. ക്യാന്‍സര്‍ രോഗത്തെ ചെറുത്തു നിര്‍ത്താനുള്ള കഴിവും ഇതിനുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.