ധനേശ്വരനായ കുബേരന്റെ ആസ്ഥാനമാണ് അളകാപുരി. ഹേമന് ആയിരുന്നു അവിടുത്തെ തോട്ടക്കാരന്. അയാള്‍ ദിവസവും മാനസസരസില്നിന്നും ശിവപൂജക്ക് പുഷ്പങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.
ഒരു ദിവസം ഭാര്യയോട് ഒത്തിരുന്നതിനാല് പൂജക്ക് വേണ്ട പുഷ്പങ്ങള്‍ എത്തിക്കാന്‍ താമസിച്ചു. അതിനാല്‍ കുബേരന്റെ ശാപം ഏറ്റ് കുഷ്ഠരോഗി ആയി. ഹേമന് മാര്‍ക്കണ്ഡേയ മഹര്‍ഷിയോട് തന്റെ സങ്കടം പറഞ്ഞു.
അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഹേമന് യോഗിനി ഏകാദശി അനുഷ്ഠിക്കാന്‍ തുടങ്ങി. കുറച്ചുകാലങ്ങള്‍ക്കുശേഷം അസുഖത്തില്‍ നിന്നും വിമുക്തി നേടാനായി. ആഷാഡ മാസത്തില്‍ കൃഷ്ണപക്ഷ ഏകാദശിയാണ് യോഗിനി ഏകാദശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: