അഭിവാദ്യം കൈവീശലില്‍ ഒതുക്കി ഷെരീഫും മോദിയും

Tuesday 29 September 2015 9:17 pm IST

യുഎന്‍: യുഎന്‍ സമാധാനപാലന സേനയുടെ സമ്മേളനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും പരസ്പരം കൈവീശി അഭിവാദ്യം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയും അതിര്‍ത്തിയിലെ വെടിവയ്പ്പ് തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ച നിറുത്തിവച്ചിരുന്നത്. യുഎന്‍ സമ്മേളനത്തിന് എത്തിയ ഇരുവരും ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നതെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. യുഎന്‍ സമാധാനപാലനവുമായി ബന്ധപ്പെട്ട സമ്മേളനത്തിന് എത്തിയപ്പോഴും ഇരുവരും കൈവീശി അഭിവാദ്യം ചെയ്യുക മാത്രമേ നടന്നുള്ളു. സമ്മേളന വേദിയിലേക്ക്  ആദ്യം നടന്നു കയറിയത് മോദിയാണ്. തൊട്ടുപിന്നാലെ ഷെരീഫും. ഷെരീഫ് മോദിക്കുനേരെ കൈവീശിക്കാട്ടി, തുടര്‍ന്ന് മോദിയും. ഇരുവരും പരസ്പരം പുഞ്ചിരിച്ചു. സമ്മേളനത്തില്‍ ഇരുവരും നേരെ എതിര്‍വശങ്ങളിലാണ് ഇരുന്നിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.