കുമളി ചെക്ക് പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട

Tuesday 29 September 2015 9:40 pm IST

കുമളി: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 460 പാക്കറ്റ് പാന്‍മസാല എക്‌സൈസ് സംഘം പിടികൂടി. കോരുത്തോട് സ്വദേശി ജോയി ജോസഫിനെ (38) കസ്റ്റഡിയില്‍ എടുത്തു. കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കൂടി കമ്പത്ത് നിന്നും വാങ്ങി മുണ്ടക്കയത്തേക്ക് കൊണ്ട് പോകുന്ന വഴിയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റിലേയും, വണ്ടിപ്പെരിയാര്‍ എക്‌സൈസ് റെയിഞ്ചാഫിസിലേയും ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതിയെ കുടുക്കിയത്്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സികെ, പ്രിവന്റീവ് ഓഫീസര്‍മാരായ സേവ്യര്‍ പി.ഡി, ഹാപ്പിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി, രവി വി, അനീഷ് ടി. എ., ഷനേജ്, ജോബി തോമസ് എല്‍ദോ ജോണ്‍, എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട്പിടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.