ചെക്ക് പോസ്റ്റിലൂടെ കഞ്ചാവ് കടത്തിയ മുണ്ടക്കയം സ്വദേശി അറസ്റ്റില്‍

Tuesday 29 September 2015 9:43 pm IST

കുമളി: കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കൂടി കടത്തിയ കാല്‍ കിലോ കഞ്ചാവ് പിടികൂടി. തമിഴ്‌നാട് ഗൂഢല്ലൂരില്‍ നിന്നും വാങ്ങിച്ച് മുണ്ടക്കയത്തേക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മുണ്ടക്കയം കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന മുണ്ടക്കയം പാറയില്‍ പുരയിടം സ്വദേശി വാഴക്കാലായില്‍ സലിം (56) ആണ് പിടിയിലായത്. കാല്‍ക്കിലോ കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളിലായി ഒളിപ്പിച്ച് വച്ച് ചെക്ക്‌പോസ്റ്റിന് മുന്നിലൂടെ നടന്ന് വരികയായിരുന്നു. പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വണ്ടിപ്പെരിയാര്‍ എക്‌സൈസ് അധികൃതര്‍ക്ക് കൈമാറി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെല്‍വരാജന്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.