കഞ്ചാവുകച്ചവടക്കാര്‍ നഗരത്തില്‍ വിഹരിക്കുന്നു: പോലീസ് എക്‌സൈസ് വകുപ്പുകള്‍ നിഷ്‌ക്രിയം

Tuesday 29 September 2015 9:59 pm IST

ചങ്ങനാശ്ശേരി: നഗരത്തിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് കച്ചവടക്കാര്‍ വിഹരിക്കുന്നു. പോലീസും എക്‌സൈസ് വകുപ്പും നിഷ്‌ക്രിയമായി. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ രാത്രിയില്‍ തെരുവു വിളക്കുകളുടെ വയറുകള്‍ മുറിച്ചു കളയുന്നതായി വ്യാപക പരാതി നിലനില്‍ക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ സ്ഥലങ്ങളിലെ തെരുവു വിളക്കുകളുടെ വയറുകള്‍ മുറിച്ചുമാറ്റുന്നുണ്ട്. ഫാത്തിമാപുരം, കുന്നകാട്, സ്റ്റേഡിയം എന്നിവിടങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്പനയും കൈമാറ്റവും നടക്കുന്നതായാണ് പരാതി. സ്‌കൂള്‍കുട്ടികളും യുവാക്കളും രഹസ്യമായി ഇത്തരം സങ്കേതങ്ങളില്‍ എത്തി മയക്കുമരുന്നും മറ്റും വാങ്ങിപോകുന്നതായി പറയുന്നു. അതേസമയം വൈദ്യുതിചാര്‍ജ്ജ് അടയ്ക്കാത്തതിനാലാണ് തെരുവുവിളക്കുകള്‍ തെളിയാത്തതെന്നാണ് അറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.